2009, ഫെബ്രുവരി 25, ബുധനാഴ്‌ച

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

http://www.deepika.com/font.htm

if your system doesnt support malayalam please download malayalam font from http://www.deepika.com/font.htm and save this font in to C:\windows\fonts

ഞാനും കളരിയും

ഞാന്‍ ഒരു കളരിക്കാരന്‍ ആണെന്നുള്ള സത്യം അധികം ആര്ക്കും അറിയില്ലാ.. സത്യത്തില്‍ ഞാനും ഒരു കളരിക്കാരനാ ഒന്നാം ക്ലാസ്സില്‍ പോവുന്നതിന് മുന്‍പ്‌ഞാന്‍ ഒരു വര്‍ഷം നിലത്തെഴുത്ത് കളരിയില്‍ പോയിരുന്നു. ..
പക്ഷെ അന്നൊക്കെ എനിക്ക് അവിടെ പോവുന്നത് ഒട്ടും ഇഷ്ടം അല്ലായിരുന്നു... ഞാന്‍ ദിവസവും ഓരോ നുണയും പറഞ്ഞു വീട്ടിലിരിക്കും. വയറു വേദന , തല വേദന , കാല് വേദന , അങ്ങനെ ഒത്തിരി ഒത്തിരി നുണകള്‍. . പക്ഷെ ഒരു ദിവസം അച്ഛന്‍ എന്‍റെ സൂത്രം കയോടെ പിടികൂടി... കാല് വേദന ആണെന്ന് പറഞ്ഞ ഞാന്‍ അച്ഛന്‍ വരുമ്പോള്‍ അതിലെ ഓടി കളിക്കുന്നു.. അന്ന് അച്ഛന്‍ എന്നെ വീട് മുതല്‍ കളരി വരെ തല്ലി ..
എല്ലായിപ്പോഴും എന്നെ കളരിയിലെ മുറിയില്‍ പൂട്ടിയിട്ടിട്ടാണ്അച്ഛനും അമ്മയും തിരിച്ചു പോവാറ്
കാരണം അല്ലെങ്കില്‍ അവര് തിരിച്ചു വീട്ടിലെത്തുന്നതിനു മുന്‍പ്‌ ഞാനോടി വീട്ടിലെത്തും ..

കുറച്ചു സമയം അവിടെ കഴിയുമ്പോള്‍ പിന്നെ എനിക്ക് കുഴപ്പമില്ല , അവര്‍ എന്നെ തുറന്നു വിടും , ഞാന്‍ എന്‍റെ കൂടുകാരുടെ കൂടെ അടിച്ച് തകര്‍ത്തു അതിലെ നടക്കും.. കളരിയില്‍ ഞാനൊക്കെ മണലിലാണ്അക്ഷരം എഴുതിയിരുന്നത്..
വൈകുന്നേരം ആവുമ്പോള്‍ അമ്മ എന്നെ കൊണ്ടു പോകുവാന്‍ വരുമായിരുന്നു.. അമ്മ എന്നെ അവിടെ മുതല്‍ വീട് വരെ എടുക്കുമായിരുന്നു ..........

2009, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഞാന്‍..........................






ഹായ് ഞാന്‍ ഒരു പാവം കുട്ടിയാ പക്ഷെ എന്‍റെഅമ്മ അത് സമ്മതിച്ചു തരില്ല ..........

ഞാന്‍ വീട്ടില്‍ ഒരു വഴക്കാളി ആണ് .......

എന്‍റെ മനസിലെ കുറെ " സ്വപ്നങ്ങളും വിചാരങ്ങളും " ഞാന്‍ ഇവിടെ നിങ്ങളുമായി പങ്കു വയ്കുകയാണ് ......

ഞാനും ചേച്ചിയും

ഞാനും ചേച്ചിയും ചെറുപ്പത്തില്‍ എന്നും വഴക്കായിരുന്നു

ഞാനായിരുന്നു എപ്പോഴും കാരണം. വഴക്ക് കൂടിയില്ലെന്കില്‍ എനിക്ക് അന്ന് ഉറക്കം വരില്ലായിരുന്നു. പാവം ചേച്ചി എന്റെ കയ്യില്‍ നിന്നും ചേച്ചി ഒരുപാടു തല്ലു വാങ്ങിയിട്ടുണ്ട് . ചേച്ചിയെ തല്ലിയതിന്റെ പേരില്‍ അച്ഛനും അമ്മയും എന്നെയും ഒരുപാടു തല്ല്യിട്ടുണ്ട്ട്. ഇന്നു അത് ഓര്‍ക്കുമ്പോള്‍ എനിക്ക് സങ്കടം വരുന്നു.. കാരണം എന്റെ കുട്ടിക്കാലം ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ???

എന്നും വഴക്ക് ആയിരുന്നാലും ഞാനും ചേച്ചിയും നല്ല കൂട്ട് ആയിരുന്നു . എനിക്ക് എവിടെ പോകാനും ചേച്ചിയുടെ കൂട്ട് വേണമായിരുന്നു... അമ്പലത്തില്‍ പോകാനും , തറവാട്ടില്‍ പോകാനും എല്ലാം ചേച്ചി വേണമായിരുന്നു... ഞാന്‍ എന്ത് ചെയ്താലും പാവം ചേച്ചി ഇരുന്നു കരയുമായിരുന്നു.. അത് കാണുമ്പോള്‍ എനിക്ക് ചെറുപ്പത്തില്‍ ഒരു വിഷമവും വരില്ലായിരുന്നു, പക്ഷെ ഇന്നു ഓര്‍ക്കുമ്പോ എനിക്ക് വിഷമം വരുന്നു.. വഴക്ക് കൂടുമ്പോള്‍ എന്റെ പ്രധാന ആയുധം എന്റ്റെ പല്ലു ആയിരുന്നു.. ചേച്ചിയുടെ കയ്യില്‍ ഇന്നും ഞാന്‍ മുറിവ് ഏല്‍പിച്ച പാടു കാണാം .... ഇപ്പോള്‍ അതൊക്കെ പറഞ്ഞു ഞങ്ങള്‍ ചിരിക്കാറുണ്ട്.. ചേച്ചി ഇപ്പോള്‍ ചേച്ചിയുടെ കുട്ടിയോട് പറയും വാവക്ക് പല്ലു വന്നിട്ട് വേണം നമുക്ക് മാമന്റ്റെ കയ്യ് കടിച്ചു മുറിക്കാന്‍.......... ഞാന്‍ ഇപ്പോള്‍ പേടിച്ചാണ് അവനെ എടുക്കാര് കാരണം അവന്‍ അവന്റ്റെ അമ്മയുടെ ചോരക്കു പകരം വീട്ടിയാലോ?????